പാലക്കാട്- തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. യുഡിഎഫ് എംഎല്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ ആ 500ല്‍ ഞങ്ങളില്ല എന്ന നിലപാട് വ്യക്തമാക്കി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ച് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. നല്ല തീരുമാനമെന്നും, ഈ നാടിനോട് ചെയ്യുന്ന നല്ല കാര്യമാണെന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലത്ത് കൂടുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നുമാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍.കോവിഡ് വ്യാപനത്തിന്റേയും ം നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും കണ്‍വീനര്‍ എം.എം. ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.