തിരുവനന്തപുരം- രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഉണ്ടാകില്ല എന്ന തീരുമാനത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യ മന്ത്രി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രണ്ട് വരിയില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കെകെ ശൈലജ. ഇതിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയും പിബി അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്തു.