വരുമെങ്കില്‍ ഒരുമിച്ച് വരും, അല്ലെങ്കില്‍ വരില്ല; ടെക്കി ഇരട്ടകള്‍ കോവിഡ് ബാധിച്ച് മരിച്ചു

മീറത്ത്- ഉത്തര്‍പ്രദേശില്‍ ടെക്കികളായ ഇരട്ടകള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രില്‍ 23-ന് ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച ജാഫ്രഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രഡ് ഗ്രഗറി എന്നിവരാണ് കോവിഡിനോട് പൊരുതി മരിച്ചത്.
അവര്‍ തിരിച്ചു വരികയാണെങ്കില്‍ ഒരുമിച്ചുവരുമെന്നും അല്ലെങ്കില്‍ വരില്ലെന്നും മനസ്സ് പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. രണ്ടാമത്തേത് സംഭവിച്ചു. മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ച് വിദേശത്ത് പോകാനിരിക്കെയാണ് ഇരുവരേയും കോവിഡ് പിടികൂടിയത്. ആദ്യം നേരിയ പനിയായിരുന്നു. വീട്ടില്‍തന്നെ ചികിത്സിച്ചു. പനി ഉടന്‍ കുറയുമെന്ന് തന്നെ പ്രതീക്ഷിച്ചു. പിന്നീട് ഒരു ഓക്‌സിമീറ്റര്‍ വാങ്ങി പരിശോധിച്ചപ്പോള്‍ ഓക്‌സിജന്‍ ലെവല്‍ 90നു താഴെ എത്തിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. മേയ് ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് പി.ടി-പി.സി.ആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും ദിവസങ്ങള്‍ക്കകം നെഗറ്റീവ് കാണിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.
ഐ.സി.യുവില്‍നിന്ന്് കോവിഡ് വാര്‍ഡിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചെങ്കിലും ഇരുവരുടേയും അഭ്യര്‍ഥന പ്രകാരം രണ്ട് ദിവസം കൂടി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. പക്ഷേ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരേയും മരണം തട്ടിയെടുത്തു.
കോയമ്പത്തൂരിലെ കാരുണ്യ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.ടെക് ബിരുദമെടുത്ത ഇരുവരും കുട്ടിക്കാലം മുതല്‍ വേര്‍പിരിയാതെയാണ് ഓരോ പടവുകളും ചവിട്ടിക്കയറിയത്.


സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ച 250 പേര്‍ പിടിയില്‍, കര്‍ശന മുന്നറിയിപ്പ്


61 കുട്ടികളടക്കം ഫലസ്തീനികളുടെ മരണം 212 ആയി; ഏക കോവിഡ് പരിശോധനാ കേന്ദ്രവും തകര്‍ത്തു

 

Latest News