കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ കോവിഡ് ലോക്ഡൗണിനിടെ മിഠായി വാങ്ങാന്‍ പോകുകയാണെന്ന പ്ലക്കാര്‍ഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ട്രാഫിക് പോലീസുകാരന് തടയാന്‍ ശ്രമിച്ചപ്പോള്‍ ടീ ഷര്‍ട്ടിനുള്ളില്‍ കഴുത്തിനു പിറകില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡ് മുന്നില്‍ തൂക്കിയിടുകയായിരുന്നു.
മിശ്ഠി വാങ്ങാന്‍ പോകുന്നുവെന്ന പ്ലക്കാര്‍ഡ് കണ്ടയുടന്‍ പോലീസുകാരന് ഇയാളെ പോകാന്‍ അനുവദിച്ചു. മിശ്ഠിയില്ലാതെ ബംഗാളികള്‍ക്ക് ഒരു ദിവസം കഴിയാന്‍ പ്രയാസമാണെന്നാണ് ട്വിറ്ററില്‍ ഒരാളുടെ പ്രതികരണം.
ലോക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ സ്വീറ്റ്സ് ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Meet my friend from Calcutta who's wearing a placard as an e-pass, where it's written: “Mishti Kinte Jachi”, meaning "Going to buy sweets".
— That wicked thing you do. (@ZeHarpreet) May 17, 2021
.
Now if there's any emergency which deserves a movement, it's this.
.
Sweet tooth emergency. pic.twitter.com/ny1jYwgg1i