തിരുവനന്തപുരം- ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍ കുട്ടി മന്ത്രിയാകും. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന പകുതിയില്‍ ജലവിഭവ മന്ത്രിയായിരുന്നു അദ്ദേഹം. ആദ്യ പകുതിയില്‍ മാത്യു ടി തോമസായിരുന്നു മന്ത്രി.
പ്രഖ്യാപനം നാളെയാവും. എന്‍.സി.പിയില്‍ മന്ത്രി ശശീന്ദ്രനോ, തോമസ് കെ. തോമസോ എന്ന കാര്യത്തിലും ചര്‍ച്ച തുടരുകയാണ്. നാളെ പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം പ്രഖ്യാപിക്കും.