സിംഗപ്പൂര്‍ സിറ്റി- ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ കുട്ടികളെ ബാധിക്കുന്നതായി സിംഗപ്പൂര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ കണ്ടെത്തിയ ബി1617 പോലുള്ള വകഭേദങ്ങള്‍ കുട്ടികളെ പിടികൂടുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടിച്ചിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. എന്നാല്‍ ഈ വകഭേദം എത്ര കുട്ടികളെ ബാധിച്ചുവെന്ന കണക്ക് വ്യക്തമല്ല.
അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഗപ്പൂരില്‍ വളരെ ചെറിയ ഭാഗത്തെ മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യാപനം വര്‍ധിക്കുന്നുണ്ട്. പൊതുപരിപാടികള്‍ക്കും കൂട്ടം ചേരുന്നതിനും രാജ്യത്ത് ഞായറാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രാജ്യം സാധാരണനിലയിലായിരുന്നു. ഇപ്പോള്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കയാണ്. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകളെങ്കിലും കൃത്യമായ കണക്ക് അധികൃതര്‍ നല്‍കിയിട്ടില്ല.
നിലവിലുള്ള ടേം തീരുന്നതുവരെ പഠനം വീടുകളില്‍ തുടരാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ അടിച്ചിടുന്നത്.
25 രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് നെതന്യാഹു, ഇന്ത്യ എവിടെയെന്ന് ട്വിറ്ററില്‍ ചോദ്യം |