ബറെയ് ലി- ഭര്‍ത്താവ് നോക്കി നില്‍ക്കെ, യുവതിയും മകനും ട്രെയിന്‍ കയറി മരിച്ചു. യു.പിയില്‍ ഫത്തേഹ്ഗഞ്ച് വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
35 കാരി റിഹാനയും ഏഴു വയസ്സായ മകനുമാണ് മരിച്ചത്. ആത്മഹത്യയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കയാണെന്നും ജി.ആര്‍.പി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ വിജയ് റാണ പറഞ്ഞു.
വെള്ളിയാഴ്ച പെരുന്നാള്‍ പ്രമാണിച്ച് ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങി എത്തിയപ്പോള്‍ മാനിസക അസ്വാസ്ഥ്യമുള്ള ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് സിര്‍ജ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയപ്പോള്‍ ഭാര്യയും മകനും റെയില്‍ പാളത്തിലൂടെ നടന്നുവരുന്നതാണ് കണ്ടതെന്നും ഈ സമയത്തുവന്ന ട്രെയിന്‍ ഇരുവരേയും ഇടിച്ചുതെറിപ്പിച്ചുവെന്നും സിര്‍ജ പോലീസിനെ അറിയിച്ചു.