ന്യൂദൽഹി- രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും റദ്ദാക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. മെയ് അവസാന വാരത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിശകലനം ചെയ്തതിന് ശേഷമായിരിക്കും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടിക്കുക. പരീക്ഷ മെയ് 31 വരെ നീട്ടിവെക്കുന്നതായും പരീക്ഷാ തീയതി 15 ദിവസം മുമ്പ് വിദ്യാർഥികളെ അറിയിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിരുന്നു.
പരീക്ഷ റദ്ദാക്കുകയാണെങ്കിൽ തുടർന്ന് ഫലപ്രഖ്യാപനത്തിനു അവലംബിക്കേണ്ട മൂല്യനിർണയ മാർഗങ്ങളെ കുറിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി മറ്റ് മാർഗങ്ങളിലൂടെ മൂല്യനിർണം നടത്താൻ സിബിഎസിഇയോടും ഐസിഎസ്ഇയോടും നിർദേശിക്കണം എന്നാവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാതെ നീട്ടിവെച്ചത് മനുഷ്യത്വരഹിതമാണെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്
അവസാന നിമിഷം 48 പേര്‍ക്ക് പോസിറ്റീവ്, ഇന്ത്യയില്‍നിന്ന് 72 പേരുടെ യാത്ര മുടങ്ങി