സ്പുട്‌നിക് ലൈറ്റ് ഇന്ത്യയിലെത്തുന്ന ആദ്യ ഒറ്റ ഡോസ് വാക്‌സിന്‍; ഒരുക്കങ്ങളുമായി കമ്പനി

ന്യുദല്‍ഹി- റഷ്യയില്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് ലൈറ്റ് ഇന്ത്യയില്‍ ലഭ്യമാക്കുന്നതിന് അടുത്ത മാസം ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രമുഖ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്രി. സര്‍ക്കാരുമായും ഡ്രഗ്‌സ് കണ്‍ട്രോളറുമായും ജൂണില്‍ ചര്‍ച്ചകള്‍ നടത്തും. കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ ഒറ്റ ഡോസ് വാകസിനും വേഗത്തില്‍ ഇന്ത്യയില്‍ ലഭ്യമാക്കാനാണു പദ്ധതി. 

റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന്‍ റെഡ്ഡീസ് ലാബാണ് ഇറക്കുമതിയിലൂടെ ഇന്ത്യയിലെത്തിച്ചത്. ഇത് രണ്ടു ഡോസ് വാക്‌സിന് ആണ്. രാജ്യത്തുടനീളം 35 കേന്ദ്രങ്ങളില്‍ ഈ വാക്‌സിന്‍ വിതരണം ചെയ്യും. ഇന്ത്യയില്‍ ഈ വാക്‌സിന്റെ ആദ്യ കുത്തിവെപ്പ് വെള്ളിയാഴ്ച ഹൈദരാബാദില്‍ തുടക്കം കുറിച്ചു. ഇത് വ്യാപകമായി വിതരണം ചെയ്യുന്നില്ല. ഇറക്കുമതി ചെയ്ത സ്പുട്‌നിക് V വാക്‌സിന്‍ ഒരു ഡോസിന് 955.40 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് വിലയിട്ടിരിക്കുന്നത്.
 

Latest News