ബാങ്കോക്ക്- മ്യാന്മറില്‍ തടവിലാക്കിയ സ്ത്രീകളേയും പെണ്‍കുട്ടികളേയും സൈനികര്‍ സൈനികര്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് പതിനേഴുകാരി വെളിപ്പെടുത്തി.
ചോദ്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഷ്വേ യാമിന്‍ ഹെറ്റ് ആരോപിച്ചു. സ്ത്രീകളെ അരക്കെട്ടില്‍ ചവിട്ടി ശാരീരികമായി പീഡിപ്പിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമാണെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഏപ്രില്‍ 14 ന് മ്യാന്‍മറിന്റെ വാണിജ്യ തലസ്ഥാനമായ യാങ്കോണില്‍ വെച്ചാണ് 17 കാരിയേയും അമ്മയേയും അറസ്റ്റ് ചെയ്തത്. മ്യാന്മര്‍ ജണ്ട അധികാരം പിടിച്ച ശേഷം രാവിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ട് സെക്യൂരിറ്റി ട്രക്കുകള്‍ തങ്ങളെ തടഞ്ഞതെന്ന് യാമിന്‍ ഹെറ്റ് പറഞ്ഞു.
മുഖം നിലത്തമര്‍ത്തി സൈനികര്‍ കമിഴ്ത്തിക്കിടത്തിയെന്ന് പെണ്‍കുട്ടി എഎഫ്പിയോട് പറഞ്ഞു.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ യാമിന്‍ ഹെറ്റിന് ആറ് ദിവസത്തെ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്നു. ഏപ്രില്‍ 20 നാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. പക്ഷേ അമ്മയെ ജയിലിലടച്ചു. അമ്മ മാത്രമേ തനിക്കുള്ളൂവെന്നും അവരുടെ സുരക്ഷയോര്‍ത്ത് ആശങ്കയിലാണെന്നും പെണ്‍കുട്ടി പറഞ്ഞു.
കസ്റ്റിഡിയില്‍ തനിക്ക് ഒരു വിധത്തിലുള്ള പീഡനവുമുണ്ടായില്ലെന്് രേഖകളില്‍ ഒപ്പിട്ട ശേഷമാണ് സൈനികര്‍ വിട്ടയച്ചത്. എന്നാല്‍ നേര്‍വിപരീതമാണ് അനുഭവിക്കേണ്ടി വന്നതെന്നും യാമിന്‍ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം അറസ്റ്റിലായ 3,800 ലധികം സിവിലിയന്മാരില്‍ ഒരാളാണ് പെണ്‍കുട്ടിയുടെ അമ്മയെന്ന് രാഷ്ടീയ തടവുകാര്‍ക്കായുള്ള അസിസ്റ്റന്‍സ് അസോസിയേഷന്‍ വെളിപ്പെടുത്തി.