ന്യൂദല്‍ഹി-ഉത്തര്‍പ്രദേശിലെ ഗംഗയില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
മനുഷ്യത്വരഹിതവും കുറ്റകരവുമായ സംഭവമാണിതെന്ന് അവര്‍ പറഞ്ഞു.
യു.പിയില്‍ നടക്കുന്നത് മനുഷ്യത്വരഹിതവും കുറ്റകരവുമാണ്. സര്‍ക്കാര്‍ പ്രതിഛായ നിര്‍മ്മാണത്തിനുള്ള തിരക്കിലാണ്. ആളുകള്‍ സങ്കല്‍പ്പിക്കാനാവാത്തവിധം ദുരിതമനുഭവിക്കുകയാണ്. ഈ സംഭവങ്ങളെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അടിയന്തര ജുഡീഷ്യല്‍ അന്വേഷണം നടത്തണം- പ്രിയങ്ക ട്വീറ്റ് ചെയ്തു. അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ബല്ലിയയിലെ ഗംഗയിലും ഉത്തര്‍പ്രദേശിലെ മറ്റ് സ്ഥലങ്ങളിലും ബിഹാറിലും മൃതദേഹങ്ങള്‍ പൊങ്ങിയതായുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ബല്ലിയയിലെയും ഖാസിപൂരിലെയും ഗംഗയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുകയാണ്. ഉന്നാവോയിലെ നദീതീരത്ത് കൂട്ട ശ്മശാനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലഖ്‌നൗ, ഗോരഖ്പൂര്‍, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും കൃത്യമായ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.