ലഖ്‌നൗ-കോവിഡ് മഹാമാരിയില്‍ ജനങ്ങളെ തോല്‍പിച്ച സര്‍ക്കാര്‍ കണക്കു പറയണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി ഗംഗയില്‍ നിരവധി മൃതദേഹങ്ങള്‍ പൊങ്ങിയതിനെ തടുര്‍ന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ വിമര്‍ശം.
നരഹി പ്രദേശത്തെ ഉജിയാര്‍, കുല്‍ഹാദിയ, ഭരൗലി ഘട്ടുകളില്‍ 52 മൃതദേഹങ്ങള്‍ പൊങ്ങിയതായാണ് ബല്ലിയ നിവാസികള്‍ പറയുന്നത്.
എന്നാല്‍, എത്ര മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ജില്ലാ അധികൃതര്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
ഗംഗയില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വെറുമൊരു കണക്ക് മാത്രമല്ല, അവര്‍ ആരുടെയെങ്കിലും അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി എന്നിവരാണ്. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കണം- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.
ഇന്ത്യക്ക് വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും നല്‍കിയതിന് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ ഒറിജിന് അദ്ദേഹം (ബാപിയോ) മറ്റൊരു ട്വീറ്റില്‍ അദ്ദേഹം നന്ദി പറഞ്ഞു.
122 വെന്റിലേറ്ററുകളും 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമാണ് ബാപിയോ സംഭാവന ചെയ്തത്. നാമെല്ലാവരും ഒറ്റക്കെട്ടാണെന്ന കാര്യമാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.