ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3,48,421 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 4205 പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 3,55,338 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 2,33,40,938 പേരെയാണ് കോവിഡ് ബാധിച്ചത്. 1,93,82,642 പേര്‍ രോഗമുക്തി നേടി.
നിലവില്‍ 37,04,099 ആണ് ആക്ടീവ് കേസുകള്‍. മരണസംഖ്യ 2,54,197 ആയി വര്‍ധിച്ചു.
17,52,35,991 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മെയ് നാലിനാണ് രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് കോടി പിന്നിട്ടത്.
ഇസ്രായിലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി സംസാരിക്കുമ്പോള്‍; നാട്ടില്‍ വന്നത് നാല് വർഷം മുമ്പ് |
സുപ്രധാന കേസുകള്‍ പിടികൂടി, ഒടുവില്‍ കൊലക്കേസ് പ്രതിയായി പോലീസില്‍നിന്ന് പുറത്ത് |