വാഷിംഗ്ടണ്‍- അമേരിക്കയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ ലഗേജില്‍ രണ്ട് ചാണകക്കട്ടകള്‍ കണ്ടെത്തി. യു.എസ് കസ്റ്റംസാണ് വാഷിംഗ്ടണിലെ ഡള്ളസ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍ ഉപേക്ഷിച്ച ലഗേജില്‍ ചാണകക്കട്ടകള്‍ കണ്ടെത്തിയതും നശിപ്പിച്ചതും.
ഫൂട്ട് ആന്റ് മൗത്ത് രോഗത്തിന് കാരണമാകുമെന്ന സംശയത്തില്‍ ഇന്ത്യയില്‍നിന്ന് കൊണ്ടുവരുന്ന ചാണകത്തിന് അമേരിക്കയില്‍ നിരോധമുണ്ട്.
യാത്രക്കാരന്‍ ഉപേക്ഷിച്ച സ്യൂട്ട് കേസില്‍ കണ്ടെത്തിയ ചാണകക്കട്ടകള്‍ ഡള്ളസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക് ഷനിലെ കാര്‍ഷിക വിദഗ്ധരാണ് നശിപ്പിച്ചത്.