മുംബൈ- പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് പുറത്ത് കാര്‍ നിര്‍ത്തിയിട്ട സംഭവത്തിലും കാര്‍ ഉടമ മന്‍സുഖ് ഹിരനെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രതിയായ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസിനെ പോലീസ് സേനയില്‍നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു.
നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്ന വാസെ നിലവില്‍
ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നഗരത്തിലെ ഏറ്റവും വലിയ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന 49 കാരനായ വാസ് മുംബൈ പോലീസ് െ്രെകംബ്രാഞ്ചിലെ െ്രെകം ഇന്റലിജന്‍സ് യൂണിറ്റിന്റെ ചുമതലക്കാരനായിരുന്നു.
പോലീസ് കമ്മീഷണര്‍ ഹേമന്ത് നാഗ്രാലാണ് പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സസ്‌പെന്‍ഡ് ചെയ്ത വാസിനെ മാര്‍ച്ച് 13 നാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
മുന്‍ മേലധികാരിയും മുന്‍ മുംബൈ പോലീസ് കമ്മീഷണറുമായ പരം ബിര്‍ സിങ്ങിന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്ന സച്ചിന്‍ വാസിനെതിരെ കഴിഞ്ഞ മാസം പോലീസ് വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ വിവിധ കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണ യൂനിറ്റിലെ ഒമ്പത് മാസത്തെ ചുമതലക്കിടെ ടിആര്‍പി റേറ്റിംഗ് അഴിമിതി, റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ ആര്‍ക്കിടെക്റ്റ് അന്‍വേ നായിക്, അമ്മ കുമുദ് നായിക് എന്നിവരുടെ ഇരട്ട ആത്മഹത്യ കേസുകള്‍ പിടികൂടിയത് സച്ചിന്‍ വാസായിരുന്നു.
മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വാസിനോട് പ്രതിമാസം 100 കോടി രൂപ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബിര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്ത് വിവാദമായിരുന്നു.