ധാക്ക-ക്വാഡ് സഖ്യത്തില്‍ പങ്കാളിയാവരുതെന്ന് ബംഗ്‌ളാദേശിന് ചൈനയുടെ ഭീഷണി. ബംഗ്ലാദേശിലെ ചൈനീസ് അംബാസിഡര്‍ ലി ജിമിംഗ് ആണ് ഭീഷണിയുമായി രംഗത്ത് എത്തിയത്.വിഷയത്തില്‍ ധാക്കയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം. 2017ലാണ് ക്വാഡ് സഖ്യം രൂപീകരിച്ചത്. ഇന്തോ-പസഫിക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചൈനീസ് കടന്നു കയറ്റം വര്‍ധിച്ച സാഹചര്യത്തിലായിരുന്നു നടപടി
ക്വാഡ് സഖ്യത്തില്‍ പങ്കാളിയായാല്‍ ഉഭയകക്ഷി ബന്ധത്തിനെ അത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗ്ലാദേശിന് ചൈനയുടെ ഭീഷണി. സഖ്യത്തില്‍ ബംഗ്ലാദേശ് പങ്ക് ചേര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ രാജ്യം അനുഭവിക്കേണ്ടിവരുമെന്നും. ചൈനയും, ബംഗ്ലാദേശും തമ്മിലുള്ള ഉഭയക്ഷി ബന്ധം പതിയെ ഇല്ലാതാകുമെന്നും ലി പറയുന്നു. ബംഗ്ലാദേശ് ക്വാഡില്‍ ഒരു തരത്തിലും പങ്കാളിയാകണമെന്ന് ചൈന ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തില്‍ ബംഗ്ലാദേശ് കൂടി എത്തിയാല്‍ ചൈനക്ക് മേഖലയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നതാണ് സത്യം. ഇതാണ് ചൈന ഇതിനെ എതിര്‍ക്കുന്നതും.