Sorry, you need to enable JavaScript to visit this website.

മുസ്്‌ലിം ലീഗിന്റെയും സി.പി.എമ്മിന്റെയും വോട്ടു വ്യത്യാസം കൗതുകമാവുന്നു

കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വോട്ടിലെ കൗതുകം മായുന്നില്ല. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ മുസ്‌ലിം ലീഗിന്റെയും സി.പി.എമ്മിന്റെയും വോട്ടു വ്യത്യാസമാണ് പുതിയ ചർച്ച. നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് ജില്ലകളിലായി മത്സരിച്ച 15 മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ നേടിയ മൊത്തം ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് കണ്ണൂർ ജില്ലയിൽ മത്സരിച്ച നാല് സി.പി.എം സ്ഥാനാർഥികൾ നേടിയതെന്നതാണ് കൗതുകം.


മുസ്‌ലിംലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര 30522), പി.ഉബൈദുല്ല (മലപ്പുറം  35,208), പി.കെ.ബഷീർ (ഏറനാട്  22,546), ടി.വി.ഇബ്രാഹിം (കൊണ്ടോട്ടി  17,713), കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ  16,588), യു.എ.ലത്തീഫ് (മഞ്ചേരി 14,573), പി.അബ്ദുൽ ഹമീദ് (വളളിക്കുന്ന്  14,116), കെ.പി.എ മജീദ് (തിരൂരങ്ങാടി  9578), കൂർക്കോളി മൊയ്തീൻ (തിരൂർ  7214), മഞ്ഞളാംകുഴി അലി (മങ്കട  6246), നജീബ് കാന്തപുരം (പെരിന്തൽമണ്ണ  38), എൻ.ഷംസുദ്ദീൻ (മണ്ണാർക്കാട്  5870), ഡോ.എം.കെ.മുനീർ (കൊടുവള്ളി  6344), എൻ.എ.നെല്ലിക്കുന്ന് (കാസർകോട് 12901), കെ.എം.അഷറഫ് (മഞ്ചേശ്വരം  745) എന്നിവർ ആകെ നേടിയ ഭൂരിപക്ഷം 1,86,086  ആണ്.

എന്നാൽ കണ്ണൂർ ജില്ലയിൽ നാല് മണ്ഡലങ്ങളിൽ മത്സരിച്ച മുഖ്യമന്ത്രി പിണറായി അടക്കമുള്ള നാല് പേരുടെ ഭൂരിപക്ഷം, ഈ പതിനഞ്ച് നേതാക്കളേക്കാൾ 19,000 ലധികം വോട്ട് കൂടുതലാണ്. മട്ടന്നൂർ മണ്ഡലത്തിൽ ജനവിധി തേടിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60,963 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ധർമ്മടം മണ്ഡലത്തിൽ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, 50,123 വോട്ടുകളും, പയ്യന്നൂരിൽ മത്സരിച്ച ടി. ഐ. മധുസൂദനൻ, 49,780 വോട്ടുകളും, കല്യാശ്ശേരിയിൽ മത്സരിച്ച എം.വിജിൻ 44,393 വോട്ടുകളും നേടി. ഇവർക്കെല്ലാം കൂടി ലഭിച്ചത് 2,05,259 വോട്ടുകളുടെ ഭൂരിപക്ഷമാണ്. കൃത്യമായി പറഞ്ഞാൽ 15 ലീഗ് നേതാക്കൾ നേടിയതിനേക്കാൾ  19,173   വോട്ടുകൾ കൂടുതൽ.

Latest News