ജിസാന്‍- കോവിഡ് ബാധിച്ച് മരിച്ച കരിഞ്ചാപ്പാടി സ്വദേശി ആലുങ്ങല്‍ ഹുസൈന്റെ മൃതദേഹം ജിസാനിലെ അല്‍ ഖാരിയ്യ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് നേപ്പാള്‍ വഴി സൗദിയിലെത്തിയ ഹുസൈന് യാത്രാ മധ്യേ അസ്വസ്ഥത അനുഭവപ്പെടുകയും ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ആശുപത്രിയില്‍ എത്തിക്കുകയമായിരുന്നു. രോഗം ഭേദമായി വരികയായിരുന്നുവെങ്കിലും അഞ്ചാം ദിവസം ആരോഗ്യസ്ഥിതി വഷളായി മരണം സംഭവിച്ചു.
ജിസാന്‍ പ്രിന്‍സ് നാസിര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാത്രി ജിസാന്‍ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറയുടെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി. സഹോദരന്‍ ശിഹാബ് (മക്ക) സഹോദരി പുത്രന്‍ ശംസു തിരൂര്‍ക്കാട് (ജിദ്ധ), ഗഫൂര്‍ വാവൂര്‍, ഡോ.മന്‍സൂര്‍ നാലകത്ത്, ഇസ്മാഈല്‍ മാനു (തനിമ), ബഷീര്‍ ആക്കോട്, ഗഫൂര്‍ വെട്ടത്തൂര്‍, ബ്രദേര്‍സ് ബഷീര്‍, ഉമ്മര്‍ കരിഞ്ചാപ്പാടി, അസീസ് കുന്നപ്പള്ളി, ബഷീർ മച്ചിങ്ങല്‍, റിയാസ് കരിഞ്ചാപ്പാടി എന്നവരും സഹായത്തിനുണ്ടായിരുന്നു.
പിതൃസഹോദരന്‍ ഷാനവാസ് റിയാദില്‍നിന്ന് എത്തിയിരുന്നു.
മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും മുസ്തഫ ദാരിമി മേലാറ്റൂര്‍ നേതൃത്വം നല്‍കി.