ലണ്ടന്‍- പ്രസവവേദനയില്ലാതെ വീട്ടിലെ ശുചിമുറിയില്‍ 27 സെക്കന്‍ഡ് കൊണ്ട് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് യുവതി. 29കാരിയായ സോഫി ബഗാണ് ഈ ലോക റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.യുകെയിലെ ഹാംഷയറിലുള്ള വീട്ടിലായിരുന്നു സംഭവം നടന്നത്. രാത്രിയില്‍ ശുചി മുറിയില്‍ പോകണം എന്ന് തോന്നിയാണ് സോഫി ഉണര്‍ന്നത്. എന്നാല്‍ ഒരു മിനിട്ട് തികയുന്നതിനു മുന്‍പേ സോഫി പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായി 38ാം ആഴ്ചയിലാണ് സോഫിയുടെ പ്രസവം നടന്നിരിക്കുന്നത്. ശുചിമുറിയില്‍ നില്‍ക്കുന്ന പൂര്‍ണഗര്‍ഭിണിയായ സോഫിയുടെ ഇരുകാലുകളുടെയും ഇടയിലായി കുഞ്ഞിന്റെ തലയാണ് ഭര്‍ത്താവായ ക്രിസ് കണ്ടത്. ഒരൊറ്റ പുഷ് കൂടി കൊടുത്തതോടെ ക്രിസിന്റെ കൈകളിലേയ്ക്ക മിലി എന്ന അവരുടെ മൂന്നാമത്തെ് കുഞ്ഞ് പിറന്നു വീണു. 27 സെക്കന്‍ഡില്‍ ഒരൊറ്റ പുഷ് കൊണ്ടാണ് സോഫിയുടെ പ്രസവം നടന്നത്. ഏറ്റവും വേഗത്തില്‍ നടന്ന പ്രസവത്തിന്റെ ലോക റെക്കോഡ് താന്‍ സ്വന്തമാക്കി എന്നാണ് യുകെ സ്വദേശിയായ സോഫി ബഗിന്റെ വിശ്വാസം