അഹമ്മദാബാദ്- ുജറാത്തില്‍ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം നടന്നത്. പായല്‍ ദേവക എന്ന എട്ടുവയസുകാരിയാണ് മരണപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്. കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി അര കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനത്തിനുള്ളില്‍ വെച്ചാണ് കുട്ടിയെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന് സൂറത്ത് റേഞ്ച് വനംവകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പുലിക്കായി കെണിയൊരുക്കിയതായി വനം വകുപ്പ് അറിയിച്ചു.