Sorry, you need to enable JavaScript to visit this website.

കുരങ്ങന്മാരുടെ ചങ്ങാതി; അത്ഭുത ബാലനെന്ന് നാട്ടുകാര്‍

സമര്‍ഥിനെ തേടിയെത്തുന്ന കൂട്ടുകാര്‍.

ബംഗളൂരു- എല്ലാ ദിവസവും കൃത്യസമയത്ത് അവരെത്തും. ഇരുപതോളം കുരങ്ങന്മാരുടെ സംഘം. സമര്‍ഥ് ഉറങ്ങുകയാണെങ്കില്‍ അവനെ വിളിച്ചുണര്‍ത്തി ഒന്നോ രണ്ടോ മണിക്കൂര്‍ അവനോടൊപ്പം സല്ലപിക്കും.
പുതിയ കാലത്തെ ഒരു മൗഗ്ലിക്കഥ കര്‍ണാടകയിലെ ധാര്‍വാഢില്‍നിന്നാണ്.

http://malayalamnewsdaily.com/sites/default/files/filefield_paths/monkey_bangluru_1.jpg

കുരങ്ങുകളുടെ കൂട്ടുകാരനായി മാറിയ രണ്ടു വയസ്സുകാരനെ കാണാന്‍ ജനത്തിരക്ക് കൂടി. അത്ഭുത ബാലനെന്ന് അവര്‍ അവനെ വിളിച്ചും തുടങ്ങി.
ബംഗളൂരുവില്‍നിന്ന് 400 കി.മീ അകലെ അല്ലാപുരിലാണ് ഇക്കാലത്തെ മൗഗ്ലിയെ കാണാന്‍ ദിനംപ്രതി ആളുകളെത്തുന്നത്. സമര്‍ഥിന് രണ്ടു വയസ്സേ പ്രായമായിട്ടുള്ളൂ. ഇനിയും സംസാരിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ, കുരങ്ങന്മാരുമായി അവന്‍ ആശയവിനിമയം നടത്തുന്നുണ്ട്. കുരങ്ങുകളുടെ ശബ്ദം അവന്‍ അനുകരിക്കുകയും ചെയ്യും.

http://malayalamnewsdaily.com/sites/default/files/filefield_paths/monkey_bangluru_3.jpg
സമര്‍ഥ് ബംഗാരിയെ വിട്ടുപോകാന്‍ ചങ്ങാത്തം കൂടിയ കുരങ്ങുകള്‍ തയാറല്ല. രണ്ടു ഡസനോളം കുരങ്ങുകള്‍ ദിവസവും കുട്ടിയുമായി ചങ്ങാത്തത്തിന് എത്തിയതോടെയാണ് അപൂര്‍വ സൗഹൃദം വാര്‍ത്തയായത്. ഈ കുരങ്ങുകളുടെ പെരുമാറ്റം അവിശ്വസനീയമാണെന്നും മാതാപിതാക്കള്‍ പാടത്തു പണിക്കുപോയാല്‍ കുട്ടിയെ കുരങ്ങുകള്‍ ആക്രമിക്കുമോയെന്ന് ആദ്യമൊക്കെ ഭയമുണ്ടായിരുന്നുവെന്നും കുട്ടിയുടെ അമ്മാവന്‍ ബറാമ റെഡ്ഢി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞതോടെ കുട്ടിയും കുരങ്ങുകളും തമ്മിലുളള സൗഹൃദം വര്‍ധിച്ചു. കിട്ടുന്ന ഭക്ഷണം അവന്‍ കുരങ്ങുകളുമായി പങ്കുവെച്ചു തുടങ്ങി.
ഇരുപതിലേറെ കുരങ്ങന്മരോടൊപ്പമുള്ള സമര്‍ഥിന്റെ കളി കാണാന്‍ ഗ്രാമീണര്‍ മാത്രമല്ല, നഗരങ്ങളില്‍നിന്നും ആളുകളെത്തിത്തുടങ്ങി.

http://malayalamnewsdaily.com/sites/default/files/filefield_paths/monkey_bangluru_2.jpg
കുരങ്ങന്മാര്‍ എല്ലാ കുട്ടികളുമായും ചങ്ങാത്തത്തിലാകുമെന്ന് കരുതി വേറൊരു കുട്ടിയെ അവിടെ ഇരുത്തി നോക്കി. പക്ഷേ, കുരങ്ങന്മാര്‍ ആ കുട്ടിയെ ഓടിച്ചു.
കുരങ്ങന്മാരോട് സംസാരിക്കുന്ന കുട്ടിയെ എല്ലാവരും അത്ഭുതത്തോടെയാണ് കാണുന്നതെന്ന് അമ്മാവന്‍ പറയുന്നു.

http://malayalamnewsdaily.com/sites/default/files/filefield_paths/monkey_bangluru_7.jpg
കാട്ടില്‍ കുരങ്ങുകളോടൊപ്പം വളര്‍ന്ന മൗഗ്ലിയെന്ന കഥാപാത്രത്തെ ദ ജംഗിള്‍ ബുക്കില്‍ അവതരിപ്പിച്ചത് റുഡ്‌യാര്‍ഡ് കിപ്ലിംഗാണ്. ആളുകളും മൃഗങ്ങളും തമ്മിലുള്ള ഇടപഴകലിന്റെയും സൗഹൃദത്തിന്റേയും കഥ പറയുമ്പോള്‍ പൊതുവെ മൗഗ്ലിയെന്നു  വിശേഷിപ്പിക്കാറുണ്ട്.

 

 

Latest News