മുംബൈ- കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസി വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് ഇതുവരെ 8 പേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിലും ദല്‍ഹിയിലും ഫംഗസ് ബാധ പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിശുദ്ധ ദിനരാത്രങ്ങളില്‍ പ്രാർഥിക്കാന്‍ അഭ്യർഥിച്ച് റെയ്ഹാന; സന്ദേശം കേള്‍ക്കാം
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകള്‍ പ്രതിരോധ ശേഷിയേയും ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഫംഗസ് ബാധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.ആഴ്ച്ചകള്‍ക്ക് മുന്‍പ് കോവിഡ് മുക്തരായ പലര്‍ക്കും ഫംഗസ് ബാധയേറ്റതായി സൂറത്തിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ മാഥുര്‍ സവാനി പറഞ്ഞു. ഇത്തരത്തില്‍ 60 പേര്‍ ചികിത്സയിലുണ്ടെന്നും ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.