ജിദ്ദ- കോവിഡ് പശ്ചാത്തലത്തില്‍ പൊതുപരിപാടികളില്‍ സൗദി പൗരന്മാരുടെ പങ്കാളിത്തം 72 ശതമാനം കുറച്ചതായി പുതിയ സര്‍വേയില്‍ കണ്ടെത്തി. സൗദി സെന്റര്‍ ഫോര്‍ ഒപീനിയന്‍ പോളിംഗ് നടത്തിയ ടെലിഫോണ്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
വിശുദ്ധ റമദാനില്‍ 18 വയസ്സിനു മുകളിലുള്ള 1190 പേരില്‍നിന്നാണ് അഭിപ്രായം ശേഖരിച്ചത്.
ബന്ധുക്കളെ സന്ദര്‍ശിക്കുന്നത് 46 ശതമാനവും സുഹദ് സന്ദര്‍ശനം 54 ശതമാനവും കുറച്ചു. റമദാനില്‍ 42 ശതമാനം തങ്ങളുടെ സ്ഥിരം വ്യായാമം തുടരുന്നുണ്ട്. കുറഞ്ഞ സമയം മാത്രമേ ടെലിവിഷന്‍ കാണുന്നുള്ളൂവെന്ന് 39 ശതമാനം അറിയിച്ചു. 52 ശതമാനം മറ്റു വിനോദ പരിപാടികളിലാണ് സമയം ചെലവഴിക്കുന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗം 39 ശതമാനം വര്‍ധിച്ചതായും പഠനം കണക്കാക്കുന്നു.