ലുധിയാന- കുടുംബത്തെ സഹായിക്കാന്‍ സോക്‌സ് വില്‍ക്കുന്ന പത്തു വയസ്സുകാരന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഇടപെടല്‍.
വീഡിയോ കോളില്‍ കുട്ടിയുമായി സംസാരിച്ച മുഖ്യമന്ത്രി കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി കലക്ടറോട് ആവശ്യപ്പെട്ടത്.
സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച