മദീന- സൗദി സന്ദര്‍ശനത്തിനെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാനും ഖാനും പ്രതിനിധി സംഘവും മദീന സിയാറത്ത് നടത്തി. മസ്ജിദുന്നബവിയില്‍ നോമ്പ് തുറന്ന സംഘം തറാവീഹ് നമസ്കാരവും നിര്‍വഹിച്ചു.
വിദേശമന്ത്രി ഷാ മഹ് മൂദ് ഖുറേഷി, ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് അഹ് മദ്, സിന്ധ് ഗവര്‍ണര്‍ ഇംറാന്‍ ഇസ്മായില്‍, ഖൈബര്‍ പഖ്തൂണ് ഗവര്‍ണര്‍ ഷാ ഫര്മാന്, സെനറ്റര്‍ ഫൈസല്‍ ജാവേദ്, പഞ്ചാബ് മന്ത്രി അബ്ദുല്‍ അലീസം ഖാന് എന്നിവരാണ് ഇംറാന്റെ സംഘത്തില്‍.
നേരത്തെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് സ്വീകരിച്ചു.