ചെന്നൈ- സത്യം ഒടുവില്‍ പുറത്തു വരുമെന്നും കോവിഡ് കണക്കില്‍ തിരിമറി നടത്തരുതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വസ്തുതകളെ നേരിട്ട് അഭിമുഖീകരിക്കാം. കണക്കുകള്‍ തിരിമറി നടത്തുന്നതില്‍ കാര്യമില്ല-ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 69കാരനായ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ആദ്യതവണ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായമേറിയ ആള്‍ കുടിയാണ്.
முழு ஊரடங்கை முழுமையாகக் கடைப்பிடிப்பீர்! https://t.co/Q1Z2skB6v1
— M.K.Stalin (@mkstalin) May 8, 2021
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപയുടെ ധനസഹായം, കോവിഡ് സൗജന്യ ചികിത്സ, സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര എന്നീ വാഗ്ദാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഇന്നലെ ഉത്തരവിട്ടിരുന്നു. ആവിന്‍ പാല്‍ ലീറ്ററിന് മൂന്ന് രൂപയായും വില സര്‍ക്കാര്‍ വെട്ടിക്കുറച്ചു.