Sorry, you need to enable JavaScript to visit this website.

ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ്

ലഖ്‌നൗ- രാജ്യത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷ മാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മനുഷ്യര്‍ക്ക് പിന്നാലെ മ്യഗങ്ങള്‍ക്കും കോവിഡ് സ്ഥീരികരിച്ചു തുടങ്ങിയതോടെ കോവിഡ് മറ്റൊരു തരംഗത്തിലേയ്ക്ക് മാറുകയാണ്. ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്.
14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്നു രണ്ടു പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ മറ്റു മൃഗങ്ങളില്‍ നിന്നും ഇവയെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്ന് സഫാരി പാര്‍ക്ക് ഡയറക്ടര്‍ അറിയിച്ചു. മറ്റു ജോലിക്കാരിലേക്ക് അസുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
 

Latest News