ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 4,01,078 കൊറോണ വൈറസ് കേസുകള്‍ കൂടി രേഖപ്പെടുത്തി. രോഗബാധ മൂലം 4,187 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 2,38,270 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.കഴിഞ്ഞ ദിവസം രാജ്യത്ത് 3,18,609 പേർ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതോടെ മൊത്തം രോഗമുക്തി1,79,30,960 ആയി വർധിച്ചു. ഇന്ത്യയില്‍ സ്ഥിരീകരിച്ച മൊത്തം രോഗബാധ 2,18,92,676 ആയും ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലായി 37,23,446 ആക്ടീവ് കേസുകളാണുള്ളത്.
വിവിധ സംസ്ഥാനങ്ങളില്‍ ഇതുവരെ 16,73,46,544 പേർക്ക് വാക്സിനേഷൻ നൽകിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മെയ് നാലിനാണ് കോവിഡ് കേസുകളില്‍ രണ്ട് കോടിയെന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടത്.
മെയ് ആറ വരെ 29,86,01,699 സാമ്പിളുകൾ പരിശോധിച്ചതായാണ് ഐസിഎംആർ കണക്ക്.