ന്യൂദല്‍ഹി- അഞ്ചു ദിവസം മുമ്പ് വടക്കന്‍ ദല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൗമാരക്കാരിലെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് കൗമാരക്കാര്‍ ഉള്‍പ്പെട്ട മറ്റൊരു സംഭവം കൂടി പുറത്ത് വന്നു. ജഹാംഗിര്‍പുരിയില്‍ അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് 20-കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ബുധനാഴ്ച നടന്ന സംഭവം യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പുറത്തായത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നഗരസഭയുടെ ചവറുകൂനയ്ക്കു സമീപം തള്ളിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അഞ്ചു പ്രതികളേയും പോലീസ് അറസറ്റ് ചെയ്തു.
ജാഹാംഗിര്‍പുരിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഭവന സമുച്ചയത്തിനു പിറകുവശത്തെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചത്. ഉടന്‍ തെന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി. പ്രതികളെന്ന് സംശയിക്കപ്പെടുന്ന യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടി താമസിക്കുന്ന കോളനിയില്‍ തന്നെയാണ് പ്രതികളും താമസിക്കുന്നത്. ഇവര്‍ക്ക് പെണ്‍കുട്ടിയെ നേരത്തെ തന്നെ അറിയാമെന്നും പോലീസ് പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ഷാലിമാര്‍ബാഗ് മേഖലയില്‍ പേലീസ് 450 ലെറെ പേരെ ചോദ്യം ചെയ്തിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.