Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം;  എട്ടു പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50% മുകളില്‍

കൊച്ചി- സംസ്ഥാനത്ത് പ്രതിദിനം ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം. എട്ടു പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ ചെല്ലാനത്താണ് ഏറ്റവും ഉയര്‍ന്ന അതിതീവ്ര വ്യാപനം.55 ശതമാനത്തിന് മുകളിലാണ് തീരദേശ പഞ്ചായത്തായ ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 56.27 ശതമാനമാണ് ചെല്ലാനത്തെ നിരക്ക്. ചെല്ലാനത്തിന് പുറമേ കടമക്കുടി 56.09, കുമ്പളങ്ങി 55.97, ചെങ്ങമനാട് 55.29, ചൂര്‍ണിക്കര 52.63, കടുങ്ങല്ലൂര്‍ 52.18, തുറവൂര്‍50.24, പള്ളിപ്പുറം 50.12 എന്നി ഏഴു പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ളത്. ചെല്ലാനത്ത് ഇന്ന് 574 പരിശോധനകള്‍ നടത്തിയപ്പോള്‍ 323 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അതായത് പരിശോധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും കോവിഡ് രോഗം പിടിപെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. 27 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. 13 മുനിസിപ്പാലിറ്റികളില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏലൂര്‍ മുനിസിപ്പിലാറ്റിയാണ് ഇതില്‍ മുന്നില്‍. 48.08 ശതമാനമാണ് ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വടക്കന്‍ പറവൂര്‍37.37, മരട് 33.22, പെരുമ്പാവൂര്‍ 32.82, പിറവം30.74, ആലുവ 30.07 എന്നിങ്ങനെയാണ് മറ്റു മുനിസിപ്പാലിറ്റികളിലെ നിരക്ക്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 72 പഞ്ചായത്തുകളില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
 

Latest News