Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് കോഴിക്കോട്ട് സഹോദരങ്ങൾ ഒരേ ദിവസം മരിച്ചു

കോഴിക്കോട് - മാത്തോട്ടത്തെ പരേതനായ ബി.എം. അഹമ്മദ് കോയയുടെയും നാലകത്ത് ആയിഷ ബിയുടെയും മക്കളായ ബി.എം. ആദം മാലിക്ക് (52), ബി.എം. ഷൗക്കത്ത് അലി (48) എന്നിവർ കോവിഡ് ബാധിച്ച് മരിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആദമിന്‍റെ ഭാര്യ: സി.കെ. റംല.
മക്കൾ: താഹിർ, ഹസൽ, തൻവീർ, നാസിർ.
ഷൗക്കത്ത് അലിയുടെ ഭാര്യ: ഷഫീന.
മകൻ: ഷാഹിൻ അഹമ്മദ്.
സഹോദരങ്ങൾ: മഹബൂബ്, ഫരീദ.

Latest News