കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടതായി ബി.ജെ.പി പ്രചരിപ്പിക്കുന്നത് ജീവിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്റെ ചിത്രം.
ബിജെപി ഐടി സെല്ലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യാ ടുഡേയിലെ മാധ്യമ പ്രവര്‍ത്തകനായ അഭ്രോ ബാനര്‍ജി രംഗത്തുവരികയായിരുന്നു.
സിതാള്‍കുച്ചിയില്‍ കൊല്ലപ്പെട്ട മണിക് മൊയിത്രയാണെന്ന് തന്റെ ഫോട്ടോ വെച്ചാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും ആരും വിശ്വസിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലും ഫേസ് ബുക്കിലും അഭ്യര്‍ഥിച്ചു. സിതാള്‍കുച്ചിയില്‍നിന്ന് 1300 കി.മീ അകലെ താന്‍ സുഖമായി കഴിയുന്നുണ്ടെന്നും ആരും ആശങ്കപ്പെടരുതെന്നും അഭ്രോ ബാനര്‍ജി പറഞ്ഞു.
വ്യാജ വാര്‍ത്ത പൊളിഞ്ഞതോട് ബിജെപി ഔദ്യോഗിക പേജില്‍ നിന്ന് ഈ വീഡിയോ പിന്‍വലിച്ചിട്ടുണ്ട്. തൃണമൂല്‍ അക്രമികള്‍ തങ്ങളുടെ ഒമ്പത് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നും ഇതിലൊരാള്‍ സിതാള്‍കുച്ചിയിലെ മോണിക് മോയിത്രയാണെന്നുമായിരുന്നു പ്രചാരണം.
I am Abhro Banerjee, living and hale and hearty and around 1,300 km away from Sitalkuchi. BJP IT Cell is now claiming I am Manik Moitra and died in Sitalkuchi. Please don't believe these fake posts and please don't worry. I repeat: I am (still) alivehttps://t.co/y4jKsfx8tI pic.twitter.com/P2cXJFP5KO
— Abhro Banerjee (@AbhroBanerjee1) May 6, 2021