ഭോപാല്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ഏജന്‍സികളും ഉള്‍പ്പെടെ എല്ലാ എതിരാളികളേയും പരാജയപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയാണ് നമ്മുടെ രാജ്യത്തിന്റെ നേതാവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. തുടര്‍ച്ചയായി മൂന്നാമതും ബംഗാള്‍ മുഖ്യമന്ത്രിയായ മമത ആ പദവിയിലെത്തിയത് കടുത്ത പോരാട്ടം ജയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ പ്രധാനമന്ത്രിക്കെതിരെ മത്സര രംഗത്തിറക്കുമോ എന്ന ചോദ്യത്തിന് യുപിഎയുടെ തെരഞ്ഞെടുപ്പു മുഖത്തെ അനുയോജ്യമായ സമയത്ത് തീരുമാനിക്കുമെന്ന് കമല്‍ നാഥ് മറുപടി നല്‍കി.
പ്രധാനമന്ത്രി മോഡി, അദ്ദേഹത്തിന്റെ മന്ത്രിമാര്‍, അതുപോലെ സിബിഐ, ഇ.ഡി, ആദായ നികുതി വകുപ്പ് തുടങ്ങിവരുമായാണ് മമതയ്ക്ക് പൊരുതേണ്ടി വന്നത്. എല്ലാത്തിനേയും അവര്‍ ചവിട്ടിപ്പുറത്താക്കി- അദ്ദേഹം പറഞ്ഞു. മമതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും അവരെ മധ്യപ്രദേശിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കമല്‍ നാഥ് പറഞ്ഞു.