കോഴിക്കോട് - ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിലുമായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടതി മുഖാന്തരമായിരിക്കും ഇവര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കുക. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 647 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി.
റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിലുമായി 61 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് എണ്ണം ക്വാറന്റൈന്‍ ലംഘിച്ചതിന്റെ പേരിലുള്ള കേസാണ്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 385 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി.