ഒട്ടാവ- 12 വയസ്സിനും 15നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോന്‍ടെക്കിന്റെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കാനഡ അനുമതി നല്‍കി. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കാനഡ ആരോഗ്യ വകുപ്പ് സീനിയര്‍ അഡ്വസൈര്‍ സുപ്രിയ ശര്‍മ പറഞ്ഞു. വാക്‌സിന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ രാജ്യമാണ് കാനഡ. എന്നാല്‍ പല പ്രവിശ്യകളിലും വേഗത്തിലുള്ള വാക്‌സിനേഷന്‍ നടക്കുന്നില്ലെ ആക്ഷേപവുമുണ്ട്. 12.4 ലക്ഷം പേര്‍ക്കാണ് കാനഡയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 20 ശതമാനവും 19 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു. 24,396 പേരാണ് കാനഡയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.