ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ചിന്‍ഹാട്ടില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട്. ആറു പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ഒരു ഓക്‌സിജന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.