റിയാദ് - സേവനങ്ങള്‍ നിയമ വിരുദ്ധമായി പ്രയോജനപ്പെടുത്തുന്നതിന് തവക്കല്‍നാ, ഇഅ്തമര്‍നാ പോലുള്ള ഔദ്യോഗിക ആപ്പുകളില്‍ വ്യാജ വിവരങ്ങള്‍ നല്‍കി ആള്‍മാറാട്ടം നടത്തുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ പേരുകള്‍ ഉപയോഗിച്ച് ആപ്പുകളിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരും ഇതിന് പ്രേരിപ്പിക്കുന്നവരും സഹായിക്കുന്നവരും കുറ്റൃത്യം നടത്തുന്നതിന് ധാരണയിലെത്തുന്നവരുമെല്ലാം ഒരുപോലെ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.