റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടത്തി. തുര്‍ക്കി പ്രസിഡന്റ് സല്‍മാന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വിശകലനം ചെയ്ത നേതാക്കള്‍ പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.