Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയുടെ വീടു പണി നിര്‍ത്തണമെന്ന ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ആയിരങ്ങളുടെ ജീവനെടുത്ത കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് രാജ്യം ഉഴലുമ്പോഴും നിര്‍ബാധം തുടരുന്ന പ്രധാനമന്ത്രിയുടെ പുതിയ വീടുപണിയും പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണവും അടങ്ങുന്ന സെന്‍ട്രല്‍ വിസ്റ്റ പദ്ധതി ജോലികള്‍ നിര്‍ത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിരൂക്ഷമായി മഹാമാരി തുടരുമ്പോഴും ദല്‍ഹിയില്‍ എല്ലാം അടച്ചിട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഈ പദ്ധതി ജോലികള്‍ തുടരാന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും രംഗത്തു വന്നിരുന്നു. 

ഇതു സംബന്ധിച്ച വാദം കേള്‍ക്കല്‍ ദല്‍ഹി ഹൈക്കോടതി മേയ് 17 വരെ മാറ്റി വച്ച പശ്ചാത്തലത്തില്‍ ഇത് സുപ്രീം കോടതി പരഗിണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലുത്ര ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയായിരുന്നു. സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കാര്‍ക്കു വേണ്ടിയാണ് ലുത്ര ഹാജരായത്.

20,000 കോടി മുതല്‍ മുടക്കുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതി അവശ്യസേവന വിഭാഗത്തില്‍ ഉല്‍പ്പെടുത്തിയാണ് ലോക്ഡൗണ്‍ സമയത്തും മുന്നോട്ടു കൊണ്ടു പോകുന്നത്. ലോക്ഡൗണ്‍ ചട്ട പ്രകാരം പദ്ധതി നിര്‍മാണ സ്ഥലത്ത് തൊഴിലാളികള്‍ക്ക് താമസ സൗകര്യങ്ങളുണ്ടെങ്കില്‍ മാത്രമെ നിര്‍മാണ ജോലികള്‍ തുടരാനാകൂ. എന്നാല്‍ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി സ്ഥലത്തേത്ത് പുറത്തു നിന്ന് പ്രത്യേകമായി തൊഴിലാളികളെ എത്തിച്ചാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഏറെ തൊഴിലാളികല്‍ പണിയെടുക്കുന്നതിനാല്‍ കോവിഡ് വ്യാപന സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
 

Latest News