കൊച്ചി- തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കെ.ബാബുവിന്‍റെ വിജയം ചോദ്യം ചെയ്‌ത് സി പി എം ഹൈക്കോടതിയിലേക്ക്. കെ ബാബു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് ആരോപണം. പ്രചാരണ സമയത്ത് അയ്യപ്പന്‍റെപേരു പറഞ്ഞ് കെ ബാബു വോട്ട് പിടിച്ചെന്നും 1700 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുക. സി.പി.എമ്മിലെ കരുത്തനായ യുവനേതാവ് എം.സ്വരാജാണ് കെ.ബാബുവിനോട് തോറ്റത്. സ്വരാജിന്‍റെ തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള ഇടതു പ്രവർത്തകരുടെ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
അവസാനം വരെ വീറും വാശിയും നിറഞ്ഞു നിന്ന തൃപ്പൂണിത്തുറ മണ്ഡലത്തിലെ പോരാട്ടത്തിൽ കഷ്‌ടിച്ചാണ് ബാബു ജയിച്ചു കയറിയത്. അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതിന് തെളിവായി ബോർഡുകളും പ്രസംഗവും കോടതിയിൽ ഹാജരാക്കും.