പെഷാവര്‍- പാക്കിസ്ഥാനിലെ ഒരു ജില്ലയില്‍നിന്ന് പുറമെയുള്ളവര്‍ക്ക് വധുവിനെ ലഭിക്കണമെങ്കില്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ഖൈബര്‍ പഖ്തൂണ്‍ഖ്വ അസംബ്ലിയാണ് ചിത്രാല്‍ ജില്ലക്ക് വേണ്ടി പ്രത്യേക പ്രമേയം അംഗീകരിച്ചത്. ജനപ്രതിനിധി വസീര്‍ സാദ അവതരിപ്പിച്ച പ്രമേയമാണ് സഭ അംഗീകരിച്ചത്. ഇനിയിത് നിയമമാകും.
ചിത്രാലി സ്ത്രീകളെ വിവാഹം ചെയ്തു കൊണ്ടുപോയി പിന്നീട് ഉപേക്ഷിക്കുന്ന സംഭവങ്ങളും മറ്റുകുറ്റകൃത്യങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇവിടെ നിന്ന് വിവാഹം ചെയ്യുന്നതിന് എന്‍.ഒ.സി ഏര്‍പ്പെടുത്തിയത്. ചിത്രാലി സ്ത്രീകളെ വിവാഹം ചെയ്യണമെങ്കില്‍ ആദ്യം ബന്ധപ്പെട്ട അധികൃതര്‍ മുമ്പാകെ നോ ഒബ്ജക് ഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കണം.
ദാമ്പത്യം തുടരാനുള്ള ആഗ്രഹത്തോടെയല്ല ചിത്രാലി സ്ത്രീകളെ തേടിവരുന്നതെന്നാണ് വിലയിരുത്തുന്നത്.
ഇങ്ങനെ വിവാഹം ചെയ്തു കൊണ്ടുപോകുന്ന സ്ത്രീകളെ വീടുകളില്‍ പീഡിപ്പിക്കുക മാത്രമല്ല, കൊലപ്പെടുത്തുക പോലും ചെയ്യുന്നു.
ബിസിനസ് തകർന്ന് 11 വർഷം ഗള്‍ഫില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാടണഞ്ഞു