ലഖ്‌നൗ- നാലു ദിവസം മാത്രം ബാക്കിയെന്ന് വ്യക്തമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു വധഭീഷണി. അജ്ഞാതന്‍ പോലീസ് എമര്‍ജന്‍സി നമ്പറായ 112 ലാണ് വാട്‌സാപ്പ് സന്ദേശമയച്ചത്.
ഭീഷണി സന്ദേശയമച്ചയാളെ കണ്ടെത്താനും പോലീസ് സംഘങ്ങളെ നിയോഗിച്ചതായി അഡീഷണല്‍ ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
യു.പി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഇതാദ്യമല്ല. കഴിഞ്ഞ സെപ്റ്റംബറിലും ഡിസംബറിലും ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
സൗദിയിലെ അഭയകേന്ദ്രത്തില്‍ അവിഹിത ഗര്‍ഭം അലസിപ്പിച്ച വിദേശ യുവതി അറസ്റ്റില്‍
മുരളിയെ കുറിച്ച് പറയരുത്,നേമത്ത് ജയിച്ചത് വോട്ടര്‍മാരുടെ ജാഗ്രതയെന്ന് എന്‍.എസ്. മാധവന്‍