കൊളംബോ- കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറച്ച് ശ്രീലങ്ക. രണ്ടാഴ്ചത്തേയ്ക്കാണ് പുതിയ നടപടി. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 75 ആയാണ് കുറച്ചത്. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.രണ്ടാഴ്ച്ചയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വേണമോയെന്ന് തീരുമാനിക്കുമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. 24 മണിക്കൂറില്‍ രാജ്യത്ത് 1800 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 111,753 ആയി.