തവനൂർ- തോൽവിയിൽ നിരാശപ്പെടാൻ ഒന്നുമില്ലെന്നും വിജയത്തിന്റെ തുടക്കം മാത്രമാണെന്നും ലക്ഷ്യത്തിൽ എത്തുമെന്നും ഫിറോസ് കുന്നുംപറമ്പിൽ. സംസ്ഥാനത്താകെ എൽ.ഡി.എഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന ഇടതു സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ലക്ഷ്യത്തിൽ എത്തുമെന്നും ഫിറോസ് വ്യക്തമാക്കി.