കോവിഡ് രോഗികളുടെ ഓക്‌സിജന്‍ മാറ്റി ജ്യൂസ് നല്‍കി; ഫോട്ടോയും എടുത്തു

ഡെറാഡൂണ്‍- ആര്‍.എസ്.എസ് വിദ്യാര്‍ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) പ്രവര്‍ത്തകര്‍ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ മാറ്റി ജ്യൂസ് നല്‍കുന്ന വിഡിയോ പുറത്ത്. ഡെറാഡൂണിലെ ഡൂണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള വീഡിയോ ക്ലിപ്പിംഗാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കോവിഡ് രോഗികളെ സഹായിക്കാന്‍ സംഘടനക്ക് അനുമതി നല്‍കിയിരുന്നെങ്കിലും കോവിഡ് വാര്‍ഡില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അശുതഷ് സയന പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/05/02/doon1.jpeg
സഹായിക്കാനെത്തിയ വിദ്യാര്‍ഥികള്‍ ഞെട്ടിക്കുന്ന സഹായ പ്രവര്‍ത്തനമാണ് നടത്തിയത്. ഹോസ്പിറ്റല്‍ സമുച്ചയത്തില്‍ തിരക്ക് കുറയ്ക്കുന്നതിനും മറ്റും അഡ്മനിസ്‌ട്രേഷന്‍ വിഭാഗത്തെ സഹായിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. പി.പി.ഇ ധരിച്ച് കോവിഡ് വാര്‍ഡില്‍ പ്രവേശിച്ചാണ് രോഗികള്‍ക്ക് ഗ്ലാസുകളില്‍ നിറച്ച ജ്യൂസ് നല്‍കിയത്. ധരിച്ച സംരക്ഷണ വസ്ത്രത്തില്‍ എബിവിപി എന്ന മുദ്ര പതിച്ചിരുന്നു.
ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ (എന്‍.സി.ഡി.സി) മാര്‍ഗനിര്‍ദേശ പ്രകാരം ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ജീവനക്കാര്‍ മാത്രമേ കോവിഡ് വാര്‍ഡില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
എബിവിപിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മറ്റു സംഘടനകളും ഇതുപേലെ ചെയ്താല്‍ ആശുപത്രയില്‍ അരാജകത്വമായിരിക്കും ഫലമെന്നും ഉത്തരവാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് ഗരിമ ദസൗനി ആവശ്യപ്പെട്ടു.
കോവിഡ് രോഗികളെ സഹായിക്കുന്ന ചിത്രങ്ങള്‍ എബിവിപി ഉത്തരാഞ്ചല്‍ ഘടകം ട്വീറ്റ് ചെയ്തിരുന്നു.


മോഡിയും സർക്കാരും അവഗണിച്ചു; മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍

 

Latest News