ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ പലരു മാന്‍ ഓഫ് ദ മാച്ചായി വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍.
പരമാവധി ചെയ്തുവെന്നും ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രേക്കിനു സമയമായെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.
രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് താനൊരു പരാജയമടഞ്ഞ രാഷ്ട്രീയക്കാരനാണെന്നായിരുന്നു മറുപടി. മറ്റെന്തെങ്കിലും ജോലിയിലേക്ക് തിരിയുമെന്ന് പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
കടുത്ത പോരാട്ടമാണ് നടന്നതെന്ന് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷം ചേര്‍ന്നതോടെ പ്രചാരണം ഏറെ പ്രയാസകരമാക്കിയിരുന്നു. തൃണമൂല്‍ തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ബംഗാള്‍ പിടിക്കുമെന്ന വ്യാപക പ്രചാരണമാണ് ബി.ജെ.പി നടത്തിയിരുന്നത്- അദ്ദേഹം പറഞ്ഞു.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ആസൂത്രണം ചെയ്ത വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബിജെപി പ്രചരിപ്പിച്ചിരുന്നു.
ഇതിനായി പ്രശാന്ത് കിഷോര്‍ ഗ്രൂപ്പ് ചാറ്റില്‍ സംസാരിക്കുന്ന ഓഡിയോയാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്തുവിട്ടിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ പോലും ബിജെപിയുടെ വിജയമാണ് പ്രവചിക്കുന്നതെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.
വോട്ട് മോദിക്കുള്ളതാണ്. ധ്രുവീകരണം ഒരു യാഥാര്‍ത്ഥ്യമാണ്. ബംഗാളിലെ 27 ശതമാനം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ ബിജെപിക്കാണ് വോട്ട് ചെയ്യുക. ബിജെപിക്ക് അടിത്തട്ടില്‍ കേഡര്‍ സംവിധാനമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഇടതും കോണ്‍ഗ്രസും തൃണമൂലും മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബിജെപി പ്രചരിപ്പിച്ചിരുന്നു.
അതേസമയം, ക്ലബ്ഹൗസ് ചാറ്റിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടാന്‍ ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ വെല്ലുവിളി. തന്റെ ചാറ്റ് ബിജെപി അവരുടെ നേതാക്കളുടെ വാക്കുകളേക്കാള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിടാതെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
![]() |
മൂന്നിരട്ടിയാക്കിയ വാറ്റ് എപ്പോള്‍ കുറയ്ക്കും; സൗദി ധനമന്ത്രിയുടെ മറുപടി |