റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു മുന്നിലുണ്ടായിരുന്ന കയ്പേറിയ മാര്‍ഗങ്ങളില്‍ ഏറ്റവും നല്ലതായിരുന്നു മൂല്യവര്‍ധിത നികുതി മൂന്നിരട്ടിയായി വര്‍ധിപ്പിച്ച തീരുമാനമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അവകാശപ്പെട്ടു.
വിഷന്‍ 2030 പദ്ധതിയില്‍ കഴഞ്ഞ അഞ്ചു വര്‍ഷം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് രണ്ട് മന്ത്രിമാരോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മേഖല വികസന പദ്ധതി, സ്വകാര്യവല്‍ക്കരണ പരിപാടി, ധന സുസ്ഥിരതാ പദ്ധതി എന്നിവയ്ക്ക് ജദ് ആനാണ് നേതൃത്വം നല്കി വരുന്നത്.
സര്‍ക്കാര്‍ ചെലവുകളില്‍ 400 ബില്യണ്‍ റിയാലാണ് രാജ്യം ലാഭിച്ചതെന്നും 2020 ല്‍ സ്വകാര്യമേഖലയുടെ സംഭാവന 45 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി ഉയര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്പാദനം) വളര്‍ച്ച, സാമ്പത്തിക മേഖലയുടെ വ്യാപനം, എണ്ണവിലയിലെ സ്ഥിരമായ വര്‍ധന തുടങ്ങിയ ചില ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) വര്‍ധന പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി ജദ്ആന്‍ പറഞ്ഞു.
![]() |
കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി |
![]() |
സ്ഥാനം കിട്ടാന്‍ സി.പി.എം നേതാക്കളുടെ കൂടെ കിടക്കണം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിധുബാല പുറത്ത് |