Sorry, you need to enable JavaScript to visit this website.

ഡിഎംകെ മുന്നണിക്ക് ശക്തമായ മുന്നേറ്റം;  കേവല ഭൂരിപക്ഷം കടന്നു

ചെന്നൈ- തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്തമായ മുന്നേറ്റം തുടരുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91സീറ്റുകളിലുംമറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. 1996ന്‌ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ മറികടക്കുകയാണ്. കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ ലീഡ് നില മെച്ചപ്പെടുത്തി. ഒ പനീര്‍സെല്‍വം അടക്കം ആറ് മന്ത്രിമാര്‍ പിന്നിലാണ്.ഖുശ്ബു, എച്ച് രാജ, അണ്ണാമലൈ അടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുകയാണ് ഡിഎംകെ. 
 

Latest News