തൗസന്റ് ലൈറ്റ്‌സില്‍ സിനിമാ നടി ഖുഷ്ബു പിന്നില്‍

ചെന്നൈ-  തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 132 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 98 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദര്‍ പിന്നിലാണ്. ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍ താരാപുരത്ത് മുന്നേറുകയാണ്. കോവില്‍പെട്ടിയില്‍ ടി.ടി.വി.ദിനകരന്‍ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും മുന്നേറുന്നു.
ഡിഎംകെ മുന്നണി ലീഡ് ഉയര്‍ത്തുകയാണ്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്. 
 

Latest News