ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3689 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തുടര്‍ച്ചയായി ഇത് നാലാം ദിവസമാണ് മൂവായിരത്തിലേറെ പേരുടെ മരണം സ്ഥിരീകരിക്കുന്നത്. 3.92 ലക്ഷം പുതിയ കേസുകളോടെ മൊത്തം കോവിഡ് ബാധ 1.95 കേടി കടന്നു.
മൂന്നാഴ്ച മുമ്പ് മാത്രമാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്.
കോവിഡ് തീവ്രവമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച രാവിലെ യോഗം വിളിച്ചു.
രാജ്യത്ത് നിലവില്‍ 33,49,644 പേരാണ് ആശുപത്രികളിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ കേസുകള്‍- 3,92,488
മരണം- 3689
ആകെ മരണം- 2,15,542
മൊത്തം രോഗ ബാധ- 1,95,57,457
![]() |
കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി |